Capturing Business 360°

ചൈനയിലേക്ക് 20 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതിക്കൊരുങ്ങി ഇന്ത്യ; 15,000 ടണ്‍ ഉടന്‍ അയക്കുന്നതിന് കരാര്‍ ഒപ്പുവച്ചു

ന്യൂഏജ് ന്യൂസ്

ചൈനയിലേക്ക് ഇന്ത്യ 20 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ പഞ്ചസാരയുടെ സ്റ്റോക്ക് കൂടി വരുന്നത് തടയാനും ചൈനയുമായുള്ള വ്യാപാരത്തിലെ നഷ്ടം കുറക്കാനുമാണ് ഈ നീക്കം. 15,000 ടണ്‍ ഉടന്‍ അയക്കുന്നതിന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷനുമായി ചൈന കരാര്‍ ഒപ്പു വച്ചു.

വര്‍ധിച്ചു വരുന്ന വ്യപാര നഷ്ടം കുറക്കുന്നതിന് കൂടുതല്‍ അരിയും പഞ്ചസാരയും ചൈനയിലേക്ക് കയറ്റി അയക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017 – 18 ല്‍ ഇന്ത്യ 33 ദശലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റി അയച്ചപ്പോള്‍ ഇറക്കുമതി 76 ദശലക്ഷം കോടി ഡോളര്‍ ആയിരുന്നു. ഈ അന്തരം കുറക്കുന്നതിനാണ് കയറ്റുമതി കൂട്ടുന്നത്. ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകര്‍ ഇന്ത്യയാണ്. 2017 -18 ല്‍ 32 ദശലക്ഷം ടണ്‍ ആയിരുന്നു ഉത്പാദനം. പഞ്ചസാരയുടെ മൂന്ന് ഗ്രേഡുകളും ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്.