Capturing Business 360°

649 സിസിയിൽ രണ്ട് പുതിയ മോഡലുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 പതിപ്പുകൾ നവംബര്‍ 14ന് വിപണിയിൽ, വെല്ലുവിളിയാകുക ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫിനും

ന്യൂഏജ് ന്യൂസ്

പരമാവധി 500 സിസി ബൈക്കുകള്‍ വരെ ഇറക്കിയിരുന്ന റോയല്‍ എന്‍ഫീല്‍ഡ് പുത്തന്‍ സെഗ് മെന്റിലേക്ക് ചുവടു വെയ്ക്കാന്‍ ഒരുങ്ങുന്നു. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് പുതിയ മോഡലുകളാണ് നവംബര്‍ 14ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 649 സിസിയുള്ള രണ്ട് കരുത്തന്മാരെയാണ് ഹാര്‍ലി ഡേവിഡ്‌സണെയും ട്രയംഫിനെയും വെല്ലാന്‍ എന്‍ഫീല്‍ഡ് എത്തിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനിലാണ് ഇവ വരുന്നത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കമ്ബനിയുടെ ആദ്യ ബൈക്കുകളാണിവ. നേരത്തെ അമേരിക്കന്‍ വിപണിയിലെത്തിയ ഈ രണ്ടു മോഡലുകള്‍ക്കും ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരുമെന്നാണ് സൂചനകള്‍. 649 സിസി എയര്‍കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്.

7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്‌പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6 സ്പീഡാണ് ഗിയര്‍ ബോക്സ്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650നും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യം ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. എബിഎസിന്റെ പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്‌പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇരുമോഡലും ലഭ്യമാകും, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിയാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഡിസൈന്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.