Capturing Business 360°

സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു; സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ക്കൂടി പദ്ധതിക്കായി ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനം, കൊച്ചി-മംഗലൂരു പൈപ്പ് ലൈന്‍ അടുത്ത വര്‍ഷം മാർച്ചോടെ

ന്യൂഏജ് ന്യൂസ്

കൊച്ചി: സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ക്കൂടി സിറ്റി ഗ്യാസ് പദ്ധതിയുടെ ടെന്‍ഡര്‍ വിളിക്കാന്‍ പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിലെ 11 ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ അനുമതിയായി. കേരളത്തിലെ മൂന്നു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ അമ്ബത് മേഖലകളില്‍ കൂടി പദ്ധതി നടപ്പാക്കുന്നതിനാണ് പുതിയ ടെന്‍ഡര്‍.

നിലവില്‍ പൈപ്പിലൂടെ പാചകവാതകം ലഭിക്കുന്ന ഒരേരയൊരു ജില്ല എറണാകുളമാണ്. രണ്ടുമാസം മുമ്ബ് പദ്ധതിക്ക് അനുമതി ലഭിച്ച പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ പൈപ്പിടല്‍ ജോലികള്‍ ജനുവരിയോടെ ആരംഭിക്കും.

ഇതുവരെ അനുമതി ലഭിച്ച ജില്ലകളെല്ലാം കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളാണ്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ ആനുകൂല്യമില്ല. കൊച്ചിയില്‍ നിന്ന് പ്രകൃതി വാതകം പ്രത്യേക ടാങ്കറുകളില്‍ ഈ ജില്ലകളില്‍ എത്തിച്ച്‌ ചെറു പൈപ്പ് ലൈനുകളിലൂടെ വീടുകളില്‍ എത്തിക്കാനാണ് സാധ്യത.

കൊച്ചി-മംഗലൂരു പൈപ്പ് ലൈന്‍ അടുത്ത വര്‍ഷം മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതി നടപ്പാക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.