Capturing Business 360°

ഡിലോയിറ്റ് അംഗീകാര നിറവില്‍ ടെക്‌നോപാര്‍ക്ക് കമ്പനിയായ വാന്‍റ്റേജ്; അതിവേഗം വളരുന്ന ടെക്‌നോളജി കമ്പനികളുടെ പട്ടികയായി ‘ഡിലേയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യാ 2018’ല്‍ പതിനഞ്ചാ൦ സ്ഥാനത്തെത്തി

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം :ഡിലോയിറ്റ് അംഗീകാര നിറവില്‍ ടെക്‌നോപാര്‍ക്ക് കമ്ബനിയായ വാന്‍റ്റേജ്. രാജ്യത്ത്‌അതിവേഗം വളരുന്ന ടെക്‌നോളജി കമ്ബനികളെ തിരഞ്ഞെടുക്കുന്ന ‘ഡിലേയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യാ 2018’ല്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് വാന്‍റ്റേജ് പതിനഞ്ചാ൦ സ്ഥാനത്തെത്തി .

ബാംഗളൂരില്‍ നടന്ന ചടങ്ങില്‍ ടെക് വാന്‍റ്റേജ് ചീഫ് ടെക്‌നിക്കല്‍ ഓഫിസറും, ഡയറക്റ്ററുമായ ദേവീ പ്രസാദ് ത്രിവിക്രമന്‍ ഡിലോയിറ്റ് മേധാവി കെ. ആര്‍. ശേഖറില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. കേരളത്തില്‍ നിന്നു൦ ടെക് വാന്‍റ്റേജ് മാത്രമാണ് ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 യില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ്, ബാംങ്കിംഗ് ശാസ്ത്രം, ആരോഗ്യ൦, ബയോ ടെക്‌നോളജി, തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായി വന്‍ മുന്നേറ്റം നടത്തുന്ന ഏഷ്യാ പസഫിക് മേഖലയിലുള്ള ബിസിനസ്സ് സംരംഭകരെ കണ്ടെത്തുന്ന പദ്ധതിയാണ് ” ഡിലോയിറ്റ് ” ഫാസ്റ്റ് 50.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാന വളര്‍ച്ച ശതമാനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്.ടെക് വാന്‍റ്റേജ് ഈ കാലയളവില്‍ 300 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കമ്ബനി പുലര്‍ത്തിയ ശ്രദ്ധയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയതെന്ന് ദേവീ പ്രസാദ് ത്രിവിക്രമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.