Capturing Business 360°

സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ തൊഴിലിടങ്ങൾ ഇനി കൂടുതൽ സുരക്ഷിതം; തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂര്‍, അധികസമയത്തിന് സാധാരണ വേതനത്തിന്റെ രണ്ടു മടങ്ങ്, ഭേദഗതി ചട്ടത്തിന്റെ കരട് വിജ്ഞാപനമായി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി:സെയില്‍സ് പ്രൊമോഷന്‍ രംഗത്തുജോലി ചെയ്യുന്നവരുടെ തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂറാക്കി. ഇതുസംബന്ധിച്ച ഭേദഗതി ചട്ടം 2018ന്റെ കരട് വിജ്ഞാപനം തൊഴില്‍മന്ത്രാലയം പുറത്തിറക്കി. കരടില്‍ നിശ്ചിതകാല കരാര്‍ ജോലിക്കുളള വ്യവസ്ഥയും ഉള്‍പ്പെടുത്തിയത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആശങ്കയിലാക്കി.

ഒരു ദിവസത്തെ ജോലി സമയം ഒന്‍പതുമണിക്കൂറാകും. പത്തരമണിക്കൂറില്‍ കൂടരുത്. അധികസമയത്തേക്ക് സാധാരണ വേതനത്തിന്റെ രണ്ടു മടങ്ങെങ്കിലും നല്‍കണം. അമ്ബതിലേറെ ജീവനക്കാരുളള സ്ഥാപനത്തില്‍ കുട്ടികളെ പരിപാലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണം. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറി ഏര്‍പ്പെടുത്തണം. നൂറിലേറെ ജീവനക്കാരുളള സ്ഥാപനത്തില്‍ കാന്റീന്‍ വേണം.

കരടില്‍ നിശ്ചിതകാല കരാര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി. നിശ്ചിത കാലത്തേയ്ക്ക് ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്ബളം, തൊഴില്‍ സമയം തുടങ്ങിയവ സ്ഥിരം ജീവനക്കാരുടേതിന് തുല്യമായിരിക്കണമെന്നും കരടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.