Capturing Business 360°

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒക്ടോബറില്‍ 6.9 ശതമാനമായി ഉയര്‍ന്നു, തൊഴില്‍ അന്വേഷകരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 6.9 ശതമാനമായി ഉയര്‍ന്നു. 2018 ഒക്ടോബറില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു, അത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2.4 ശതമാനം കുറവാണ്. 407 ദശലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജോലി ചെയ്തിരുന്നത്.ഒക്ടോബറില്‍ പ്രായപൂര്‍ത്തിയായവരില്‍ 39.5 ശതമാനം പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം, പ്രായപൂര്‍ത്തിയായ 42.4 ശതമാനം പേരും 2018 ഒക്ടോബറില്‍ ജോലി ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു.ജോലി ചെയ്യാന്‍ തയ്യാറുള്ള മുതിര്‍ന്നവരുടെ അനുപാതത്തിന്റെ അളവാണ് തൊഴില്‍ പങ്കാളിത്ത നിരക്ക്.തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 2016 ജനുവരി മുതല്‍ കുറഞ്ഞതയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . നോട്ടു നിരോധനത്തിന് മുന്‍പ് തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 47-48 ശതമാനമായിരുന്നു. എന്നാല്‍ നിരോധനം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ പങ്കാളിത്തം കുറയുകയാണുണ്ടായത്.ഇപ്പോഴും അതില്‍ നിന്നും മാറ്റം വന്നിട്ടില്ലെന്നും , റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സജീവമായി ജോലി തേടുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.