Capturing Business 360°

125 സിസി ഡ്യൂക്കുമായി കെ ടി എം വിപണിയിലേക്ക്; കുഞ്ഞൻ ബൈക്ക് സ്വന്തമാക്കാൻ നൽകേണ്ടി വരിക 1.60 ലക്ഷം രൂപ

ന്യൂഏജ് ന്യൂസ്

ഇന്ത്യന്‍ വിപണിയില്‍ എത്തിയ കാലം മുതല്‍ മികച്ച ആരാധവൃന്ദത്തെ തന്നെ ഓസ്ട്രേലിയന്‍ വാഹന നിര്‍മ്മാതാക്കളായ കെടി എം സ്വന്തമാക്കിയിരുന്നു. കെ ടി എമ്മിന്റെ ഡ്യൂക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യന്‍ വിപണിയില്‍ സ്വന്തമാക്കിയത്. ഇപ്പോഴിത കുഞ്ഞന്‍ ഡ്യുക്കിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ ടി എം.

125 സിസി കുഞ്ഞന്‍ ഡ്യൂക്ക് ഡിസംബറില്‍ വിപണിയില്‍ എത്തും. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷന ഓട്ടം നടത്തുകയാണ് ഡ്യൂക്ക് 125. പൂനെയിലെ നിരത്തുകളിലൂടെയുള്ള ഡ്യൂക്കിന്റെ പരീക്ഷന ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ കെ ടി എം ഡീലര്‍ഷിപ്പുകള്‍ വഴി ഡ്യൂക്ക് 125നായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം 1.60 ലക്ഷം രൂപയാണ് ഡ്യൂക്ക് 125ന് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ഉം ഒരുങ്ങുന്നത്. ചെറിയ ഹെഡ്‌ലൈറ്റും, വലിയ ഫോക്കും, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്കും, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റുമെല്ലമാണ് പ്രത്യക്ഷത്തില്‍ ഡ്യൂക്ക് 125ന്റെ പ്രത്യേകതകള്‍. ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എ ബി എസ് എന്നീ സംവിധാനങ്ങളും ബൈകില്‍ ഒരുക്കിയിട്ടുണ്ട്. 15 പി എസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 125 സി സി എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.