Capturing Business 360°

സൗദി ആഗോള നിക്ഷേപ സമ്മേളനത്തില്‍ വന്‍കിട പദ്ധതികളുമായി നിരവധി രാജ്യങ്ങള്‍; ആദ്യദിനം ഒപ്പിട്ടത് 5000 കോടി ഡോളറിന്‍റെ കരാറുകള്‍

ന്യൂഏജ് ന്യൂസ്

റിയാദ്: സൗദിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ വന്‍കിട പദ്ധതികളുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നു. ആദ്യ ദിനത്തില്‍ 5000 ഡോളറിന്റെ കരാറുകളാണ് ഒപ്പു വച്ചത്.

റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ വിവിധ രാജ്യങ്ങളുമായി 25 വന്‍കിട പദ്ധതികളാണ് ഒപ്പുവെച്ചത്.പെട്രോളിയം, പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ 5000 കോടിയിലേറെ ഡോളറിന്റെ കരാറുകകളില്‍ ധനമന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഒപ്പിട്ടു.

ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുമായാണ് കരാര്‍ ഒപ്പിട്ടത്. രണ്ടാം ദിനമായ ഇന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഗമത്തെ അഭിസംബോധന ചെയ്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി അടക്കമുള്ള വിദേശ നേതാക്കളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വ്യവസായികളും കമ്പനി മേധാവികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ നാല്പതിലേറെ സെഷനുകളും ചര്‍ച്ചകളും ശില്പശാലകളും നടക്കും.മൂന്നു ദിവസത്തെ സമ്മേളനത്തിന് ഇന്ന് തിരശീല വീഴും.