Capturing Business 360°

സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് പലിശ ഉയര്‍ത്തി; നിരക്കുയർത്തിയത് ഒക്ടോബര്‍-ഡിസംബര്‍ ക്വാട്ടറിലേക്കുള്ള നിക്ഷേപങ്ങൾക്ക്

ന്യൂഏജ് ന്യൂസ്

ജനറല്‍ പ്രൊവിഡന്‍റ് ഫണ്ടിന്റെയും ജി.പി.എഫിന്റെയും മറ്റ് അനുബന്ധ പദ്ധതികളുടെയും പലിശനിരക്ക് ഒക്ടോബര്‍-ഡിസംബര്‍ ക്വാട്ടറില്‍ 0.4 ശതമാനം മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ടിനുള്ള അനുപാതത്തിലാണ് ഈ നിരക്ക്.സെപ്തംബര്‍ ക്വാട്ടറില്‍ ജി.പി.എഫിന്‍റെ പലിശ നിരക്ക് 7.6 ശതമാനമായിരുന്നു .2018-2019 കാലയളവില്‍,ജനറല്‍ പ്രൊവിഡന്‍റ് ഫണ്ടിലേയും മറ്റ് സമാനമായ ഫണ്ടിലേയും വരിക്കാരുടെ ക്രെഡിറ്റില്‍ നിക്ഷേപം എട്ടു ശതമാനം പലിശയോടെ ആയിരിക്കും.

പലിശ നിരക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ,സര്‍ക്കാര്‍ റെയില്‍വേ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടുകളില്‍ ബാധകമായിരിക്കും.

കഴിഞ്ഞ മാസം,എന്‍എസ്സി,പിപിഎഫ് ഉല്‍പാദനച്ചെലവുകള്‍ക്കുള്ള പലിശ,ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 0.4 ശതമാനം വര്‍ധിപ്പിച്ച്‌,ബാങ്കുകളില്‍ നിക്ഷേപ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.എന്‍. എസ്. സിയും പി.പി.എഫും ഉള്‍പ്പെടെയുള്ള ചെറുകിട സമ്ബാദ്യത്തിന്റെ പലിശ 0.4 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര്‍-ഡിസംബര്‍ ക്വാട്ടറില്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് നിരക്കുകളില്‍ മാറ്റം വരുത്താനായിരുന്നു ആ തീരുമാനം.