Capturing Business 360°

മ്യൂച്വല്‍ ഫണ്ട് കെ​വൈ​സി വെരിഫിക്കേഷന് ഇനി ആധാര്‍ ഒഥന്‍റിക്കേഷന്‍ നടത്തില്ല; നടപടി ആധാർ കേസിലെ സുപ്രീംകോടതി വിധിയെ തുടർന്ന്

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: കെ​വൈ​സി (നോ ​യു​വ​ര്‍ ക്ലയന്‍റ്) മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത ഒ​ഥ​ന്‍റി​ക്കേ​ഷ​ന്‍ ഇ​നി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ്യൂ​ച്വ​ല്‍ ഫ​ണ്ട് ഓ​ഫ് ഇ​ന്ത്യ.

കെ​വൈ​സി​ക്കാ​യി ആ​ധാ​ര്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ഈ ​മാ​സം പ​ന്ത്ര​ണ്ടി​ന് മ്യൂ​ച്വ​ല്‍ ഫ​ണ്ട്സ് അ​സോ​സി​യേ​ഷ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ഈ ​മാ​സം 20 മു​ത​ല്‍ ആ​ധാ​ര്‍ ഒ​ഥ​ന്‍റി​ക്കേ​ഷ​ന്‍ ന​ട​ത്തി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ്യൂ​ച്വ​ല്‍ ഫ​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​എ​സ്. വെ​ങ്ക​ടേ​ഷ് അ​റി​യി​ച്ചു.

ഇ-​കെ​വൈ​സി സം​വി​ധാ​ന​ങ്ങ​ള്‍ മാ​റുമ്പോ​ള്‍ മ്യൂ​ച്വ​ല്‍ ഫ​ണ്ട് നി​ക്ഷേ​പ​ക​ര്‍ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ ഒ​റി​ജി​ന​ലും ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യും നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക്ക​ണം. ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത ഒ​ഥ​ന്‍റി​ക്കേ​ഷ​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത് ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി), ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും കെ​വൈ​സി നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നേ​ര​ത്തെ ക​ഴി​യു​മാ​യി​രു​ന്നു.