Capturing Business 360°

സാംസങ്ങ് ഗ്യാലക്സി എ9 പുറത്തിറങ്ങി; സ്മാർട്ഫോൺ വിപണിയിലെ വമ്പന്മാർ എത്തുന്നത് ഫോണിൽ നാല് പിന്മാ ക്യാമറകളുമായി

ന്യൂഏജ് ന്യൂസ്

നാല് ക്യാമറകളുമായി സാംസങ്ങ് ഗ്യാലക്സി എ9 ഇറങ്ങി. ലോകത്തിലെ തന്നെ ആദ്യത്തെ നാല് ക്യാമറ ഫോണ്‍ എന്നാണ് ഇതിന് സാംസങ്ങ് നല്‍കുന്ന വിശേഷണം. മിഡ് റൈഞ്ച് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്ബനികളുടെ കടന്നുകയറ്റത്തില്‍ അടിപതറുന്ന സാംസങ്ങിന്‍റെ തുരുപ്പ് ചീട്ടായിരിക്കും ഈ ഫോണ്‍ എന്നാണ് വിപണിയിലെ സംസാരം.

സൂപ്പര്‍ എഎംഒഎല്‍ഇഡി ഇന്‍ഫിനിറ്റി ഡിസ്പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്. പ്രീമിയം ഫീല്‍ നല്‍കുന്ന ഡിസൈന്‍ ആണ് ഫോണിനുള്ളത്. 6.3 ഇഞ്ച് എച്ച്‌ഡി പ്ലസ് സ്ക്രീനാണ് ഈ ഫോണിനുള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 1080×2160 പിക്സലാണ്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 ചിപ്പ് സെറ്റാണ് ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നത്. 6ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ചില തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ 8 ജിബി റാം പതിപ്പും ഇറങ്ങും.

പിന്നില്‍ നാല് ക്യാമറകള്‍ എന്നത് തന്നെയാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ എഫ് 1.7 അപ്പച്ചറോടെയുള്ള 24 എംപി പ്രധാന ക്യാമറ. 8 എംപി 120 ഡിഗ്രി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറ, ഇതിന്‍റെ അപ്പച്ചര്‍ എഫ് 2.4 ആണ്. പിന്നീട് 10എംപി ടെലിഫോട്ടോ ലെന്‍സോടെയുള്ള 2xഒപ്റ്റിക്കല്‍ സൂം ക്യാമറ. 5 എംപി ടെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്‍കൊള്ളുന്നത്. മുന്നില്‍ 24 എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

3,800 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. യുഎസ്ബി ടൈപ്പ് സിയാണ് ഈ ഫോണിനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്‍റെ ഇന്ത്യന്‍ വില 51,000 രൂപയ്ക്ക് അടുത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.