Capturing Business 360°

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തിൽ 19 ശതമാനം വർധന; നികുതി അടച്ചതിനു ശേഷമുള്ള നേട്ടം 1,525 കോടി

ന്യൂഏജ് ന്യൂസ്

പ്രമുഖ എഫ്. എം. സി. ജി കമ്ബനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അവരുടെ ലാഭത്തില്‍ 19% വര്‍ധനവുണ്ടായെന്നു വെളിപ്പെടുത്തി.നികുതി അടച്ചതിനു 1,525 കോടി ആണ് നേട്ടം. സെപ്റ്റംബറില്‍ അവസാനിച്ച ക്വാട്ടറില്‍ 9,138 കോടി രൂപയാണ് വരുമാനം.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവില്‍ കമ്ബനിയുടെ ഉപഭോക്തൃ ബിസിനസ്സ് വളര്‍ച്ച 12% ഉയര്‍ന്നു .2018 ഓടെ അവസാനിച്ച ക്വാട്ടറില്‍ കമ്ബനി 12 ശതമാനം വളര്‍ച്ച കൈവരിച്ചു.2017 സെപ്തംബറില്‍ വോളിയം വളര്‍ച്ച 4 ശതമാനം മാത്രമായിരുന്നു .

എഫ്. എം. സി. ജി മേധാവിയുടെ അഭിപ്രായമനുസരിച്ച്‌, ക്വാട്ടറില്‍ എബിത്ദ മാര്‍ജിന്‍ 160 ബേസിസ് പോയിന്‍റാണ് വര്‍ധിപ്പിച്ചത്.ഇന്നത്തെ സെഷനില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ 2.63 ശതമാനം ഉയര്‍ന്ന് 1568.65 ലാണ് ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.