Capturing Business 360°

കാത്തിരിപ്പിന് അവസാനമാകുന്നു; ജാവ ബൈക്ക് നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും, വരുന്നത് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്റെ എതിരാളി

ന്യൂഏജ് ന്യൂസ്

ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ജാവ ബൈക്കിന്റെ ലോഞ്ച് തിയതിയും കമ്ബനി പ്രഖ്യാപിച്ചു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍ 15ന് പുതിയ ജാവ ബൈക്ക് ഇന്ത്യയില്‍ പുറത്തിറങ്ങും.

യുവാക്കളെ ലക്ഷ്യമിട്ടാണ് ജാവ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത്. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും.

293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്‌പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.