Capturing Business 360°

വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വ​ള​ര്‍​ച്ചയിൽ കുറവ്; ഖ​ന​ന​ത്തി​ല്‍ 0.4 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി, ചി​ല്ല​റ​വി​ല​ക്ക​യ​റ്റം നേ​രി​യ തോ​തി​ല്‍ കൂ​ടിയെന്നും റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വ​ള​ര്‍​ച്ച ഓ​ഗ​സ്റ്റി​ല്‍ കു​റ​വാ​യി. ചി​ല്ല​റ​വി​ല​ക​ള്‍ ആ​ധാ​ര​മാ​ക്കി​യു​ള്ള സെ​പ്റ്റം​ബ​റി​ലെ വി​ല​ക്ക​യ​റ്റം ചെ​റി​യ ഉ​യ​ര്‍​ച്ച കാ​ണി​ച്ചു. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി) ഓ​ഗ​സ്റ്റി​ല്‍ 4.3 ശ​ത​മാ​ന​മേ കൂ​ടി​യു​ള്ളൂ. ജൂ​ലൈ​യി​ല്‍ 6.5-ഉം ​ജൂ​ണി​ല്‍ 6.9-ഉം ​ശ​ത​മാ​നം വ​ര്‍​ധ​യു​ണ്ടാ​യി​രു​ന്ന​താ​ണ്.

ഖ​ന​ന​ത്തി​ല്‍ 0.4 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. ഫാ​ക്‌​ട​റി ഉ​ത്പാ​ദ​നം 4.6 ശ​ത​മാ​ന​മേ കൂ​ടി​യു​ള്ളൂ. വൈ​ദ്യു​തി ഉ​ത്പാ​ദ​നം 7.6 ശ​ത​മാ​നം വ​ര്‍​ധി​ച്ചു.ചി​ല്ല​റ​വി​ല​ക്ക​യ​റ്റം (സി​പി​ഐ) ത​ലേ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു നേ​രി​യ തോ​തി​ല്‍ കൂ​ടി​യ​പ്പോ​ള്‍ ത​ലേ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ചു കാ​ര്യ​മാ​യി വ​ര്‍​ധി​ച്ചു. ഓ​ഗ​സ്റ്റി​ല്‍ 3.69 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ 3.28 ശ​ത​മാ​ന​വു​മാ​യി​രു​ന്നു ചി​ല്ല​റ​വി​ല​ക്ക​യ​റ്റം. .

പ​ച്ച​ക്ക​റി, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല കു​റ​ഞ്ഞു. ഇ​ന്ധ​നം, വെ​ളി​ച്ചം എ​ന്നി​വ​യ്ക്ക് 8.47 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ട്. വ​സ്ത്രം, പാ​ദ​ര​ക്ഷ എ​ന്നി​വ​യു​ടെ വി​ല​വ​ര്‍​ധ​ന 4.64 ശ​ത​മാ​നം​വ​രും. യാ​ത്ര, ആ​രോ​ഗ്യ​സേ​വ​നം എ​ന്നി​വ​യ്ക്കും ചെ​ല​വ് കൂ​ടി.