Capturing Business 360°

ഇന്ധന വില കുതിക്കുന്നതോടെ കൊച്ചി മാറിചിന്തിക്കുന്നു; നഗരത്തിൽ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്, അടുത്ത വര്‍ഷത്തോടെ ജില്ലയിൽ കൂടുതൽ സിഎന്‍ജി സ്റ്റേഷനുകള്‍

ന്യൂഏജ് ന്യൂസ്

കൊച്ചി:പെട്രോള്‍- ഡീസല്‍ വില കുതിക്കുന്നതോടെ കൊച്ചി നഗരത്തില്‍ സിഎന്‍ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ്. ഓട്ടോറിക്ഷ,ടാക്സി കാറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വാഹനങ്ങള്‍ നഗരത്തില്‍ സിഎന്‍ജിയിലേക്ക് മാറി കഴിഞ്ഞു. പ്രകൃതി വാതകത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ മാസത്തോടെ 12 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഇന്ത്യന്‍ ഓയില്‍ അദാനി കമ്ബനി അറിയിച്ചു.

കൊച്ചി നഗരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സിഎന്‍ജി പമ്ബുകളിലും നല്ല തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇന്ധന വില അടിക്കടി കൂടുന്നതോടെ കൂടുതല്‍ പേര്‍ സിഎന്‍ജിയിലേക്ക് മാറുകയാണ്. 2009 മോഡല്‍,1200 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറണമെങ്കില്‍ ചിലവാക്കേണ്ടത് 35,000 രൂപ. പുതിയ മോഡല്‍ കാറുകള്‍ക്ക് 60,000 രൂപ മുടക്കണം. പെട്രോളിലും,സിഎന്‍ജിയിലും കാര്‍ മാറി മാറി ഓടിക്കാം. കൊച്ചി നഗരം വിട്ട് പോകേണ്ടി വന്നാലും പേടിക്കേണ്ടെന്ന് ചുരുക്കം.

ഓരോ സിഎന്‍ജി സ്റ്റേഷനുകളിലും പ്രതിദിനം 900 മുതല്‍ 1300 കിലോഗ്രാം വരെ വിറ്റു പോകുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്സികളും സിഎന്‍ജിയിലേക്ക് ചുവട് മാറ്റുകയാണ്. പുതിയ പ്രവണത കണക്കിലെടുത്ത് കൂടുതല്‍ സിഎന്‍ജി വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കളും. വിലക്കുറവ് മാത്രമല്ല, നഗരത്തില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിലും വരും കാലങ്ങളില്‍ സിഎന്‍ജി വഹിക്കുക വലിയ പങ്ക് തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.