Capturing Business 360°

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച; വിനിമയ നിരക്ക് 74.22 എന്ന നിരക്കിൽ

ന്യൂഏജ് ന്യൂസ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച.ഏഷ്യന്‍ മേഖലകളില്‍ ഇത് നേട്ടമുണ്ടാക്കി. വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 74.22 എന്ന നിരക്കിലാണ്. കറന്‍സിയുടെ മൂല്യം ഡോളറിന് 74.13 രൂപ എന്ന നിലയിലാണ്.10 വര്‍ഷത്തെ ഗോള്‍ഡ് യീല്‍ഡ് കഴിഞ്ഞ വര്‍ഷത്തെ 8.049 ശതമാനത്തില്‍ നിന്ന് 8.076 ശതമാനമായി ഉയര്‍ന്നു.സെന്‍സെക്സ് 0.40 ശതമാനം ഉയര്‍ന്ന് 34,437.11 പോയിന്‍റിലെത്തി. ഒരു ശതംണത്തിന്റെ വര്‍ധനവാണ് ഈ സാമ്ബത്തിക വര്ഷം ഉണ്ടായതു.ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം 14 ശതമാനം കുറഞ്ഞു.വിദേശ നിക്ഷേപകര്‍ യഥാക്രമം 3.58 ബില്യണ്‍ ഡോളര്‍,7.55 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് വിറ്റഴിച്ചത്.

മറ്റു ഏഷ്യന്‍ കറന്‍സികളും ശക്തി പ്രാപിച്ചു.തായ് ബത്ത് (0.23%), സിംഗപ്പൂര്‍ (0.18%), ദക്ഷിണ കൊറിയ (0.14%), മലേഷ്യന്‍ റിങ്ഗ്ഗ് (0.12%), ഇന്തോനേഷ്യന്‍ റുപിയ (0.08%), ചൈന റെന്‍മിന്‍ബി, തായ്വാന്‍ ഡോളര്‍ (0.05% വീതം) എന്നിങ്ങനെയാണ് നിരക്കുകള്‍.പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 95.578 രൂപയില്‍ നിന്ന് 0.1 ശതമാനം കുറഞ്ഞ് 95.668 എന്ന നിലയിലെത്തി.