Capturing Business 360°

വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടുമായി ഐ.എം.എഫ്​; 2018ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് നിഗമനം

ന്യൂഏജ് ന്യൂസ്

2018ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്​ (ഐ.എം.എഫ്). 2019 ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നും ഐ. എം.എഫ്​ പ്രവചിക്കുന്നു. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഐ.എം.എഫ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017 സാമ്ബത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. 2018 സാമ്ബത്തിക വര്‍ഷത്തില്‍ നിന്നും 2019 ലേക്ക്​ കുറഞ്ഞ നിരക്കിലുള്ള വളര്‍ച്ച മാത്രമാണ്​ ഉണ്ടാകുന്നത്​. വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില, ആഗോള തലത്തില്‍ നേരിടു​ന്ന സാമ്ബത്തിക പ്രതിസന്ധി എന്നിവയാണ്​ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.