Capturing Business 360°

സ്വ​​ര്‍​ണ​​പ്പ​​ണ​​യ​​ത്തി​​ന്മേലുള്ള കാർഷിക വായ്പകളിൽ പിടിമുറുക്കി സംസ്ഥാനസർക്കാർ; സ്വര്‍ണവായ്പ‍ അര്‍ഹര്‍ക്കാ​ണോ ല​ഭ്യ​മാ​കു​ന്ന​തെ​ന്നു പ​രി​ശോ​ധി​ക്കുമെന്ന് കൃഷിമ​ന്ത്രി

ന്യൂഏജ് ന്യൂസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ര്‍​ണ​​പ്പ​​ണ​​യ​​ത്തി​​ന്മേ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു ന​​ല്കു​​ന്ന ലോ​​ണ്‍ യ​​ഥാ​ര്‍​ഥ ക​​ര്‍​ഷ​​ക​​ര്‍​ക്കാ​​ണ് ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ കൃ​​ഷി വ​​കു​​പ്പ് കൈ​​ക്കൊ​​ള്ളു​​മെ​​ന്നു മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ല്‍​കു​​മാ​​ര്‍. സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കിം​​ഗ് അ​​വ​​ലോ​​ക​​ന സ​​മി​​തി​​യു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യ്ക്കു ശേ​​ഷ​​മാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കു​​റ​​ഞ്ഞ പ​​ലി​​ശ​​യി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു ല​​ഭി​​ക്കേ​​ണ്ട ആ​​നു​​കൂ​​ല്യം അ​​ന​​ര്‍​​ഹ​​ര്‍​​ക്കു ല​​ഭി​​ക്കു​​ന്ന​​താ​​യി ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്. ഇ​​തു പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഓ​​രോ കൃ​​ഷി​​ഭ​​വ​​നും കീ​​ഴി​​ലു​​ള്ള കെ​​സി​​സി ലോ​​ണു​​ക​​ള്‍, ക​​ര്‍​ഷ​​ക​​രി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ന്‍റെ പ​​ലി​​ശ​​യി​​ള​​വ് ആ​​ര്‍​ക്കൊ​​ക്കെ​​യാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത് എ​​ന്ന​​ത് കൃ​​ഷി​​ഭ​​വ​​നു​​ക​​ള്‍ വ​​ഴി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ആ​​കെ ലോ​​ണ്‍ കൊ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ 16 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് കി​​സാ​​ന്‍ ക്ര​​ഡി​​റ്റ് കാ​​ര്‍​ഡ് ഉ​​ള്ള​​വ​​രു​​ള്ള​​ത്. വ​​രു​​ന്ന വ​​ര്‍​ഷം മു​​ത​​ല്‍ മു​​ത​​ല്‍ സ്വ​​ര്‍​ണ ലോ​​ണ്‍ കൊ​​ടു​​ക്കു​​മ്ബോ​​ള്‍ കി​​സാ​​ന്‍ ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡി​​ന് അ​​ര്‍​ഹ​​രാ​​യ​​വ​​രെ​​യെ​​ല്ലാം കെസിസി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തും. ഗോ​​ള്‍​ഡ് ലോ​​ണ്‍ കി​​സാ​​ന്‍ ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് വ​​ഴി എ​​ടു​​ക്ക​​ണ​​മെ​​ന്ന് നി​​ര്‍​ബ​​ന്ധ​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ലോ​​ണ്‍ എ​​ടു​​ക്കു​​ന്ന​​വ​​ര്‍ കൃ​​ഷി​​ക്കാ​​രാ​​ണെ​​ന്ന് ഉ​​റ​​പ്പ് വ​​രു​​ത്താ​​നാ​​യി കൃ​​ഷി ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും വേ​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന മു​​ന്നോ​​ട്ടു വ​​യ്ക്കും.

ക​​ര്‍​ഷ​​ക​​രു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ഇ​​ല്ലാ​​താ​​ക്കാ​​ന​​ല്ല. ക​​ര്‍​ഷ​​ക​​ര​​ല്ലാ​​ത്ത​​വ​​ര്‍ ആ​​നൂ​​കൂ​​ല്യ​​ങ്ങ​​ള്‍ നേ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് തെ​​റ്റാ​​യ കാ​​ര്യ​​മാ​​ണ്. അ​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​ണ് സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​ത്. ക​​ര്‍​ഷ​​ക​​ര​​ല്ലാ​​ത്ത നി​​ര​​വ​​ധി പേ​​ര്‍ ഈ ​​ലോ​​ണ്‍ വാ​​ങ്ങു​​ന്ന​​താ​​യി നി​​ര​​ന്ത​​ര​​മാ​​യ പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നും ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വ്യ​​വ​​സ്ഥ​​ക​​ള്‍ ക​​ര്‍​ശ​​ന​​മാ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​ള​​യ​​ദു​​രി​​ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കാ​​ര്‍​ഷി​​ക വാ​​യ്പ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​വം​​ബ​​ര്‍ 15നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.