Capturing Business 360°

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്‍സര്‍; പുതിയ സീസണില്‍ സ്പോണ്‍സറായി എത്തുന്നത് മൈ ജി

ന്യൂഏജ് ന്യൂസ്

പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്‍സര്‍. മൊബൈല്‍ വില്‍പന രംഗത്ത് പ്രസിദ്ധമായ മൈ ജി യാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോണ്‍സര്‍ ആയി എത്തിയിരിക്കുന്നത്.

63 സ്റ്റോറുകള്‍ ഉള്ള മൈ ജി മൊബൈല്‍ വില്‍പന രംഗത്തെ പ്രമുഖരാണ്. 2006ല്‍ 3ജി എന്ന പേരിലാണ് മൈ ജി മൊബൈല്‍ വില്‍പന രംഗത്ത് കാലെടുത്തുവെക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മൈ ജി മേധാവി ഷാജിയും കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ വരുണും കരാറില്‍ ഒപ്പു വെച്ചു.