Capturing Business 360°

ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് ക്ലബ്ബ് കേരളാ ഘടകത്തിന്‌ തുടക്കമായി

ന്യൂഏജ് ന്യൂസ്

കൊച്ചി: യുഎഇ ആസ്‌ഥാനമായ ഏരീസ്‌ ഗ്രൂപ്പിന്റെ 10 ബില്ല്യന്‍ യുഎസ്‌ ഡോളര്‍ പദ്ധതിയായ പ്രോജക്റ്റ്‌ ഇന്‍ഡിവുഡിന്റെ കേരളാ ഘടകത്തിന്‌ തുടക്കമായി 100 കോടിക്കുമേല്‍ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോര്‍പറേറ്റുകളുടെയും സംഘടനയാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് അഥവാ ഐബിസി

കൊച്ചി ക്രൗണ്‍ പ്ളാസയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ കേരളാചാപ്റ്ററിന്റെ ഉല്‍ഘാടനവും ഇന്‍ഡിവുഡ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകളുടെ വിതരണവും നടന്നു. ചടങ്ങില്‍ നടനും എം എല്‍ എയുമായ മുകേഷും ഭാര്യ മേതില്‍ ദേവികയും വിശിഷ്ടാഥിതികളായിരുന്നു. പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മല്‍സ്യ തൊഴിലാളികളെയും, നാവിക സേനയെയും ചടങ്ങില്‍ ആദരിച്ചു. ഒക്ടോബര്‍ 5 ന് പുറത്തിറങ്ങുന്ന ഏരീസ് ഗ്രൂപ്പിന്റെ രണ്ടാം സി എസ് ആര്‍ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ചടങ്ങില്‍ പരിചയപ്പെടുത്തി.

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി 40 ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്കാനൊരുങ്ങുകയാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ അംഗമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കേരളീയര്‍ക്ക് മുപ്പതും കൂര്‍ഗ് നിവാസികള്‍ക്ക് പത്തുമെന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന, ഏഴുകോടിയോളം രൂപ ചിലവു വരുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സി ഇ ഒ സി.ജെ. റോയ് നിര്‍വ്വഹിച്ചു.

നൂറോളം പ്രളയബാധിത ഭവനങ്ങള്‍ പുനര്‍നിമ്മിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സി ഇ ഒയും പ്രോജക്റ്റ് ഇന്‍ഡിവുഡിന്റെ സ്ഥാപകനുമായ സോഹന്‍ റോയ് പ്രഖ്യാപിച്ചു.

2017 ഡിസംബറില്‍ ഹൈദരാബാദില്‍ തുടക്കം കുറിച്ച ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യയിലെ ശതകോടീശ്വരന്മാരെ ഒന്നിപ്പിക്കുന്ന സംഘടന എന്ന നിലയില്‍ പ്രാധാന്യം ആര്‍ജ്ജിച്ചിട്ടുണ്ട്. രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇന്‍ഡിവുഡ് കണ്‍സോഷ്യം. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ആയിരത്തോളംചിത്രങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഇന്‍ഡിവുഡിന്റെ പദ്ധതി