Capturing Business 360°

വീ​ഡി​യോ സ്ട്രീ​മിം​ഗ് രം​ഗ​ത്തു ചുവടുറപ്പിക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്; ഹോ​​​​ട്ട്സ്റ്റാ​​​​റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച്‌ എ​​​​ന്‍റ​​​​ര്‍​​​​ടെ​​​​യ്ന്‍മെ​​​​ന്‍റ് വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ നി​​​​ര്‍​​​​മി​​​​ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ

ന്യൂഏജ് ന്യൂസ്

ബം​​​ഗ​​​ളൂ​​​രു: വീ​​​​ഡി​​​​യോ സ്ട്രീ​​​​മിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​ന്പ​​​​ന്‍ സ്വീ​​​​കാ​​​​ര്യ​​​​ത തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഈ ​​​​രം​​​​ഗ​​​​ത്തു ചു​​​​വ​​​​ടു​​​​റ​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഇ-കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ന്‍ ഫ്ലി​​​​പ്കാ​​​​ര്‍​​​​ട്ട്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു രാ​​​​ജ്യ​​​​ത്തെ മു​​​​ന്‍​​​​നി​​​​ര ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ന്‍റ​​​​ര്‍​​​​ടെ​​​​യ്ന്‍​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഹോ​​​​ട്ട്സ്റ്റാ​​​​റി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഫ്ലി​​​​പ്കാ​​​​ര്‍​​​​ട്ടി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ച​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​​​​ട്ടു​​​​ക​​​​ള്‍. നെ​​​​റ്റ്ഫ്ലി​​​​ക്സ്, ആ​​​​മ​​​​സോ​​​​ണ്‍ പ്രൈം ​​​​വീഡി​​​​യോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ല്‍, ഹോ​​​​ട്ട്സ്റ്റാ​​​​റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച്‌ എ​​​​ന്‍റ​​​​ര്‍​​​​ടെ​​​​യ്ന്‍മെ​​​​ന്‍റ് വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ നി​​​​ര്‍​​​​മി​​​​ക്കാ​​​​നാ​​​​ണത്രേ ഫ്ലി​​​​പ്കാ​​​​ര്‍​​​​ട്ടി​​​​ന്‍റെ പ​​​​ദ്ധ​​​​തി. എ​​​​ന്നാ​​​​ല്‍, പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളേക്കു​​​​റി​​​​ച്ചു ഫ്ലി​​​​പ്കാ​​​​ര്‍​​​​ട്ടോ ഹോ​​​​ട്ട് സ്റ്റാ​​​​റോ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഹോ​​ട്ട്സ്റ്റാ​​​​റി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ഫ്ലി​​​​പ്കാ​​​​ര്‍​​​​ട്ട് ജൂ​​​​ലൈ​​​​യി​​​​ല്‍ വീഡിയോ അ​​​​ഡ്വ​​​​ര്‍​​​​ടൈ​​​​സ്മെ​​​​ന്‍റ് പ്ലാ​​​​റ്റ്​​​​ഫോം ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ​​​ര​​​സ്യ ചി​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍​​​ലൈ​​​നാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​താ​​​ണി​​​ത്. ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​യ വീ​​​​ഡി​​​​യോ ചാ​​​​ന​​​​ലു​​​​ക​​​​ള്‍ കാ​​​​ണു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ദി​​​​നം​​​​പ്ര​​​​തി വ​​​​ര്‍​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍. പ​​​​ല വ​​​​ന്‍​​​​കി​​​​ട ക​​​​ന്പ​​​​നി​​​​ക​​​​ളും ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ല്‍ പ്ര​​​​ചാ​​​​രം നേ​​​​ടി​​​​യ ചാ​​​​ന​​​​ലു​​​​ക​​​​ള്‍ ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​പു​​​​റ​​​​മേ സ്വ​​​​ന്ത​​​​മാ​​​​യി വീ​​​​ഡി​​​​യ സീ​​​​രീസു​​​​ക​​​​ള്‍ നി​​​​ര്‍​​​​മി​​​​ക്കാ​​​​നും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2018 ഏ​​​​പ്രി​​​​ല്‍ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ആ​​​​മ​​​​സോ​​​​ണ്‍ പ്രൈ​​​​മി​​​​നു ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 100 മി​​​​ല്യ​​​​ണി​​​​ലേ​​​​റെ സ​​​​ബ്സ്ക്രൈ​​​​ബേ​​​​ഴ്സ് ആ​​​​ണു​​​​ള്ള​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​സ് ഗ​​​​ട്ടോ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന നെ​​​​റ്റ്ഫ്ലി​​​​ക്സി​​​​നാ​​​ക​​​ട്ടെ ഏ​​​​പ്രി​​​​ല്‍​​ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം 130 മി​​​​ല്യ​​​​ണി​​​​ലേ​​​​റെ സ​​​​ബ​​​​്സ്ക്രൈ​​​​ബേ​​​​ഴ്സ് ആ​​​​ണ് ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യു​​​​ള്ള​​​​ത്.