Capturing Business 360°

ഇന്ത്യൻ ഫുട്ബോളിന് മാത്രമായി സ്റ്റാര്‍ സ്പോർട്സ് പുതിയ ചാനൽ തുടങ്ങുന്നു; ‘സ്റ്റാര്‍സ്പോര്‍ട്സ് 3’ സംപ്രേഷണം ചെയ്യുക രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ മത്സരങ്ങള്‍

ന്യൂഏജ് ന്യൂസ്

ഇന്ത്യന്‍ ഫുട്ബോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്റ്റാര്‍സ്പോര്‍ട്സ്. ഇന്ത്യയിലെ പ്രമുഖ കായിക ചാനല്‍ ആയ സ്റ്റാര്‍സ്പോര്‍ട്സ് പുതിയൊരു ചാനല്‍ ഇന്ത്യന്‍ ഫുട്ബോളിന് വേണ്ടി മാത്രം തുടങ്ങിയിരിക്കുകയാണ്. സ്റ്റാര്‍സ്പോര്‍ട്സ് 3 എന്നാണ് ചാനലിന്റെ പേര്. ഇന്ത്യയിലെ പ്രമുഖ ഫുട്ബോള്‍ മത്സരങ്ങള്‍ ഒക്കെ സ്റ്റാര്‍ സ്പോട്സില്‍ തന്നെയാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്.

ഐ ലീഗ്, ഐ എസ് എല്‍, ഇന്ത്യയുടെ മറ്റു ദേശീയ ഫുട്ബോള്‍ മത്സരങ്ങള്‍ എല്ലാം സ്റ്റാര്‍ സ്പോര്‍ട്സ് 3യില്‍ ആകും ഇനി കാണുക. വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ മത്സരങ്ങള്‍ സ്റ്റാര്‍ സെലക്‌ട് ചാനലുകളില്‍ തന്നെ തുടര്‍ന്നും ടെലികാസ്റ്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.