Capturing Business 360°

വണ്‍ പ്ലസ്​ 6T ഉടൻ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും; പുതിയ ഫോൺ എത്തുന്നത് മൂന്ന് ക്യാമറകളുമായെന്ന് റിപ്പോർട്ടുകൾ

ന്യൂഏജ് ന്യൂസ്

കൊച്ചി: മൂന്ന്​ പിന്‍ ക്യാമറുകളുമായി വണ്‍ പ്ലസ്​ 6T ഇന്ത്യന്‍ വിപണിയിലെത്തുമെന്ന്​ റിപ്പോര്‍ട്ട്​. ഇതില്‍ രണ്ടെണ്ണം സാധാരണ ക്യാമറകളായിരിക്കുമെന്നും മൂന്നാമത്തേത്​ 3 ഡി ചിത്രങ്ങളും ആഗ്​​െമ​ന്‍റഡ്​ റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെന്‍സര്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്‌.

ഡിസ്​പ്ലേ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വണ്‍ പ്ലസ്​ 6മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ്​ പ്രതീക്ഷ. ക്വാല്‍കോമി​​​െന്‍റ സ്​നാപ്​ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കും കരുത്ത്​ പകരുക. എട്ട്​ ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക. ഒാക്സി​ജന്‍ ഒ.എസ്​ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ്​ പൈയാണ്​ 6ടിയിലെ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ദീപാവലിയോട്​ അനുബന്ധിച്ച്‌​ വണ്‍ പ്ലസ്​ 6T പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷ. 34 ,999 രൂപ മുതല്‍ 37,999 രൂപ വരെയായിരിക്കും വണ്‍ പ്ലസ്​ 6 ടിയുടെ ഇന്ത്യന്‍ വില എന്നാണ്​ റിപ്പോര്‍ട്ടുകള്‍.