Capturing Business 360°

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തിൽ മികച്ച വളർച്ച; ഡിസംബറില്‍ ഡിജിറ്റല്‍ വ്യാപാരം 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് യാത്ര ,ഇ-കൊമേഴ്സ്‌ , യൂട്ടിലിറ്റി സേവനങ്ങളില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായാതിട്ടാണ് വിലയിരുത്തല്‍. 2017 ലെ നഗരപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കണക്ക് 29.5 കോടി ആളുകളാണ് .

2018 ഡിസംബറോടെ ഡിജിറ്റല്‍ ബിസിനസ് രംഗത്ത് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത് .വ്യപാര വിപണിയില്‍ 54 ശതമാനമാണ് വിപണി വിഹിതവും , ഓണ്‍ലൈന്‍ യാത്ര സേവന വിഭാഗത്തിന്റെയും സംഭാവന .

Also Read: കറന്‍സി രഹിത ഇന്ത്യയിലേക്കെത്താന്‍…..

അഭ്യന്തര വിമാനയാത്ര ടിക്കറ്റ് ബുക്കിങ്ങും , ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ് മുന്നില്‍ . ഏകദേശം 1.10 ലക്ഷം കോടിരൂപയുടെതാണ് ഈ രംഗത്തെ ബിസിനസ്.