Capturing Business 360°

രാജ്യത്തെ ടൂ വീലര്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്തുവാൻ ഹീറോ മോട്ടോകോര്‍പ്പ്; പുതിയ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്‌ലിയെ നിയമിച്ചു

ന്യൂഏജ് ന്യൂസ്

ഇരുചക്ര വാഹന വില്‍പ്പനക്കാരില്‍ മുന്‍പന്തിയിലുള്ള ഹീറോ മോട്ടോകോര്‍പ്പ് ലോകത്തിലെ ഒന്നാം നമ്ബര്‍ ബാറ്റ്‌സ്മാനായ വിരാട്കോഹ്‌ലിയെ അവരുടെ ബ്രാന്‍ഡ് അംബാസഡറാക്കി. രാജ്യത്തെ ടൂ വീലര്‍ വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുക തന്നെയാണ് കോഹ്‌ലിയെ അംബാസഡറാക്കിയതിലൂടെ ഹീറോ ലക്ഷ്യം വെയ്ക്കുന്നത്.

ഇത്രകാലം ഹീറോയ്ക്ക് സാന്നിധ്യമില്ലാതിരുന്ന 200 സിസി സെഗ്‌മെന്റിലേക്ക് കൊണ്ടുവരുന്ന എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിന് വേണ്ടിയാണ് വിരാട് കോഹ്‌ലി ആദ്യം എത്തിയത്. എക്‌സ്ട്രീം 200ആറിനെ കൂടാതെ മോട്ടോകോര്‍പ്പ് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്.

കോഹ്‌ലിക്ക് മുന്‍പും ക്രിക്കറ്റ് താരങ്ങള്‍ ഹീറോ ഹോണ്ടയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഹീറോ ഹോണ്ടയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. പിന്നീട് വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ എന്നിവരും ക്രിക്കറ്റില്‍ നിന്ന് ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.