Capturing Business 360°

ഗുരുഗ്രാം ഫാക്ടറിയിലെ കാര്‍നിര്‍മ്മാണം മാരുതി ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; തീരുമാനം ഡല്‍ഹിക്ക് അടുത്തായതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്

ന്യൂഏജ് ന്യൂസ്

മുംബൈ: ഗുരുഗ്രാമിലെ ഫാക്ടറിയില്‍ കാര്‍ നിര്‍മ്മാണം മാരുതി ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിക്ക് അടുത്തായതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഹരിയാനയിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ മാരുതി തയ്യാറെടുക്കുന്നത്.

മാരുതി പുറത്ത് വന്ന വാര്‍ത്തകളെ ശരിവച്ചിട്ടുണ്ടെങ്കിലും ഇതിന് സമയം എടുത്തേക്കുമെന്ന സൂചനകളും നല്‍കി. അതേസമയം കമ്ബനിയുടെ ജാപ്പനീസ് പങ്കാളിയായ സുസുകി മോട്ടോര്‍സ് ഇത് സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ വാഹനചരിത്രത്തില്‍ തിളങ്ങുന് അധ്യായമാണ് മാരുതിയുടെ ഗുരുഗ്രാം പ്ലാന്റിന്റേത്. 1983 ല്‍ മാരുതി 800 ല്‍ നിന്ന് തുടങ്ങിയ മാരുതി ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച വാഹന നിര്‍മ്മാതാക്കളിലൊന്നാണ്. നിരത്തിലിറങ്ങുന്ന രണ്ട് വാഹനങ്ങളില്‍ ഒന്ന് മാരുതിയുടേതാണ് എന്നാണ് കണക്കുകള്‍.

തൊഴിലാളികള്‍ക്ക് കൂടി സൗകര്യപ്രദമായ സ്ഥലമാവും പുതിയ പ്ലാന്റിനായി തിരഞ്ഞെടുക്കുകയെന്ന് മാരുതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.