Capturing Business 360°

നിരത്തില്‍ സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു മോട്ടോറാഡ്; ‘ഗോസ്റ്റ് റൈഡര്‍’ പ്രവർത്തിക്കുന്നത് നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍

ന്യൂഏജ് ന്യൂസ്

ഡ്രൈവറില്ലാ കാറുകളെ പോലെ നിരത്തില്‍ സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു മോട്ടോറാഡ്. മനുഷ്യസഹായമില്ലാതെ ഓടാന്‍ കഴിയുന്ന ഈ പുതിയ ബൈക്കിന്റെ പേര് ‘ഗോസ്റ്റ് റൈഡര്‍’ എന്നാണ്.

R1200 GS മോഡലാണ് ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് അടിസ്ഥാനം. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് സാധിക്കും.

ബൈക്കുകളിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ ടെക്‌നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും കമ്ബനി അറിയിച്ചു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു കാഴ്ച്ചവെച്ചത്.

ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 123 bhp കരുത്തും 125 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. 200 കിലോമീറ്ററിന് മേലെ വേഗംതൊടാന്‍ ബിഎംഡബ്ല്യു R1200 GS ന് കഴിയും.