Capturing Business 360°

രൂപയ്ക്കേറ്റ കനത്ത ആഘാതം മറികടക്കുക എളുപ്പമല്ലെന്ന് വിദഗ്ധർ; നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഡോളറിന്റെ മൂല്യം 80 രൂപ കടന്നേക്കുമെന്ന് വിലയിരുത്തൽ, ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനവുമായി ഇന്ത്യന്‍ കറൻസി

ന്യൂഏജ് ന്യൂസ്

രൂപയ്ക്കേറ്റ കനത്ത ആഘാതം ശക്തമായ രീതിയില്‍ തുടരുമെന്ന് വിദഗ്ധരുടെ പ്രവചനം. ഇപ്പോഴത്തെ നിലയില്‍ നീങ്ങിയാല്‍ നടപ്പ് സാമ്ബത്തിക വര്‍ഷം ഡോളറിന്റെ മൂല്യം 75 രൂപയില്‍ സ്ഥിരത പുലര്‍ത്തുമെന്നാണ് മണികണ്‍ട്രോള്‍ പ്രമുഖ കമ്ബനികളുടെ സി ഇ ഒമാര്‍, സാമ്ബത്തിക വിദഗ്ദര്‍, കറന്‍സി എക്സ്പെര്‍ട്സ് എന്നിവരുടെ ഇടയില്‍ നടത്തിയ പോള്‍ നിരീക്ഷിക്കുന്നത്. കൂട്ടത്തില്‍ 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഡോളര്‍ വില 80 രൂപ കടക്കുമെന്നാണ്. എന്നാല്‍ ഓഹരി വിപണിയില്‍ പ്രകടമായ മുന്നേറ്റം ഉണ്ടാകുമെന്നു ഇവര്‍ കണക്കു കൂട്ടുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെന്‍സെക്‌സ് 38,000 ത്തിനും 40,000 ത്തിനും ഇടയില്‍ നീങ്ങുമെന്നും ഇവര്‍ കരുതുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ കൂട്ടത്തില്‍ ഏറ്റവും രൂക്ഷമായ തകര്‍ച്ച നേരിടുന്നത് രൂപയാണ്. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ രൂപയുടെ മൂല്യം 14 ശതമാനം കുറഞ്ഞു. ഇതേകാലയളവില്‍ ഇന്‍ഡോനേഷ്യയിലെ റുപ്പയ്യ 8.2 ശതമാനവും ഫിലിപ്പീന്‍സ് പെസോ 6.7 ശതമാനവുമാണ് കുറഞ്ഞത്. ഇന്ത്യ ഫോറെക്സ് അഡ്വൈസ്‌ഴ്‌സ്‌ എന്ന സഥാപനത്തിന്റെ തലവനായ അഭിഷേക് ഗോയങ്ക പറയുന്നത് ഇനിയുള്ള മാസങ്ങളില്‍ രൂപയുടെ മൂല്യം 3 -4 ശതമാനം കുറയാനുള്ള സാധ്യത ഉണ്ടെന്നാണ്.

ഇതിനു പുറമെ അടുത്ത വായ്പാനയ അവലോകന യോഗത്തില്‍ റിപോ നിരക്ക് അര ശതമാനം കൂടാനുള്ള സാധ്യത ഈ വിദഗ്ദര്‍ കാണുന്നു. പണപ്പെരുപ്പ നിരക്ക് കൂടുന്നത് ഇതിനു റിസര്‍വ് ബാങ്കിനെ നിര്ബന്ധമാക്കുമെന്ന് ഇവര്‍ കരുതുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 6 .5 ശതമാനമാണ് റിപോ നിരക്ക്.