Capturing Business 360°

സൗദിയില്‍ അടുത്തഘട്ടം സ്വദേശിവത്കരണം ആരംഭിച്ചു; ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇന്ത്യക്കാർ അടക്കം ആയിരങ്ങൾ, സാധനങ്ങള്‍ പകുതി വിലക്ക് വിറ്റ് കടകള്‍ പൂട്ടുന്ന തിരക്കിൽ ജോലിക്കാർ

ന്യൂഏജ് ന്യൂസ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്നു മുതല്‍ 12 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ ആയിരകണക്കിനു വിദേശികള്‍ക്കു ജോലി നഷ്ടമാകും. വസ്ത്രം, വാഹനം, ഫര്‍ണിച്ചര്‍, പാത്രം എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ ജനുവരി 28 നാണ് 12 മേഖലകളിലെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കപ്പെട്ടത്.

സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണമായിരുന്നു ലക്ഷ്യമെങ്കിലും വ്യാപാരികളുടെ അഭ്യര്‍ഥനമാനിച്ച്‌ ഇത് 70 ശതമാനമാക്കി കുറച്ചു. മൊത്തമായും ചില്ലറയായും സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഷോറൂമുകളും സൂഖുകളും സ്റ്റാളുകളും സെയില്‍സ് ഔട്ട്‌ലെറ്റുകളുടെ പരിധിയില്‍ വരും. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് ഈ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരിലധികവും. നിയമം കര്‍ശനമാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മിക്കതും പൂട്ടേണ്ട അവസ്ഥയാണ്. തുണിത്തരങ്ങള്‍, ചെരുപ്പ്, കണ്ണാടി എന്നിവ വില്‍ക്കുന്ന കടകളില്‍ പലതിലും പകുതി വിലക്ക് സാധനങ്ങള്‍ വിറ്റ് ഒഴിവാക്കുന്ന തിരക്കിലാണു ജോലിക്കാര്‍.

കഴിഞ്ഞ കുറച്ചു നാളുകളായി സൗദിയില്‍ വന്‍ മാറ്റങ്ങളാണു ഭരണകൂടം വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയ്ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും വ്യവസ്ഥ ചെയ്തിരുന്നു. വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്കു പ്രയാസകരമാകുന്ന എല്ലാ ഇടപെടലുകള്‍ക്കും ശിക്ഷ നേരിടേണ്ടിവരും.

ഇതു സംബന്ധിച്ച്‌ പബ്ലിക് പ്രോസിക്യൂഷന്റെ അറിയിപ്പ് വന്നതോടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഭീതിയിലായി. പല ഗ്രൂപ്പുകളും അംഗങ്ങള്‍ക്കു ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കി. നിയമം കര്‍ശനമാക്കിയതോടെ ചില ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി. രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പ്രചരിപ്പിക്കുന്നത് െസെബര്‍ കുറ്റകൃത്യമായി കണക്കാക്കും.

ഭീകര സംഘടനകളുടെയോ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയോ വെബ്‌െസെറ്റുകള്‍ അബദ്ധത്തില്‍ സന്ദര്‍ശിച്ചാലും കുറ്റകരമാകും. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും അവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതും െസെബര്‍ ക്രൈംസ് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച്‌ പരിഹാസവും കുത്തുവാക്കും ആക്ഷേപഹാസ്യവും പ്രചരിപ്പിക്കുന്നതു മറ്റുള്ളവരെ ബാധിക്കുമെന്നു സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓര്‍മ്മ വയ്ക്കണമെന്നു സാമൂഹിക പ്രവര്‍ത്തകരും വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സഹപ്രവര്‍ത്തകയോടു മതനിന്ദ നടത്തിയതിന് ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ സൗദിയില്‍ ജയിലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.