Capturing Business 360°

ഇലക്‌ട്രിക് ഓട്ടോയുമായി മഹിന്ദ്ര ; ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിയെന്റുകൾ, ലിഥിയം അയണ്‍ ബാറ്ററി

ന്യൂഏജ് ന്യൂസ്

ഡല്‍ഹി: മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോ വരുന്നു. പെട്രോളിനും ഡീസലിനും വിലകയറുമ്ബോള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്.
ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ മിടുക്ക് കാണിക്കുന്നത് മഹീന്ദ്രയാണ്. ഇപ്പോള്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷയും മഹീന്ദ്ര പുറത്തിറക്കുകയാണ്.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മുച്ചക്ര ഇലക്‌ട്രിക് വണ്ടിയാണ് വിപണിയില്‍ എത്താനൊരുങ്ങുന്നത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിയന്റാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളത്. പുതിയ ലിഥിയം അയണ്‍ ബാറ്ററി വാഹനത്തിന് കരുത്ത് നല്‍കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ ഇലക്‌ട്രിക് വാഹനം സഹായിക്കുമെന്ന് മഹീന്ദ്ര ഇലക്‌ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.