Capturing Business 360°

കടുത്ത സാമ്പത്തിക പ്രതിസന്ധില്‍ വലഞ്ഞ് ജെറ്റ് എയര്‍വേയ്‌സ്; ബാങ്കുകളും കൈവിട്ടതോടെ പ്രവർത്തനം താളം തെറ്റുന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: കടുത്ത സാബത്തിക പ്രതിസന്ധില്‍ തുടരുകയാണ് ജെറ്റ് എയര്‍വേയ്‌സ് കമ്ബനിയെന്ന് റിപ്പോര്‍ട്ട്. കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. അടിയന്തര സാമ്ബത്തിക സഹായം ലഭ്യമാക്കുന്നതിന് കമ്ബനി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരുന്നെങ്കിലും മറുപടി അനൂകൂലമായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, കമ്ബനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധന വിലവര്‍ധനവും പോലുള്ള കാരണങ്ങളില്‍ പെട്ട് മാസങ്ങളായി ജെറ്റ് എയര്‍വേയ്‌സ് സാമ്ബത്തിക പ്രതിസന്ധിയിലാണ്.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കുള്ള കഴിഞ്ഞ മാസത്തെ ശമ്ബളം കഴിഞ്ഞ ദിവസം നല്‍കിയത്.