Capturing Business 360°

ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം എന്ന ഖ്യാതി മക്കാവു സ്വന്തമാക്കിയേക്കും; 2020ഓടെ മക്കാവു ഖത്തറിനെ മറി കടന്നേക്കുമെന്ന് ഐഎംഎഫ്

ന്യൂഏജ് ന്യൂസ്

ലോകത്തെ ഏറ്റവും സമ്ബന്നമായ പ്രദേശം എന്ന ഖ്യാതി ഖത്തറില്‍ നിന്ന് പിടിച്ചു വാങ്ങാന്‍ തയ്യാറെടുത്ത് മക്കാവു. കാസിനോകള്‍ക്കും ചൂതാട്ടത്തിനും ലോക പ്രശസ്തി നേടിയ മക്കാവു 2020ഓടെ ഖത്തറിനെ മറി കടന്ന് ഏറ്റവും സമ്ബത്തുള്ള
പ്രദേശമാകുമെന്ന് പറയുന്നത് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടാണ്. ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം വീതം വച്ചാല്‍ ഓരോ പൗരനും 143,116 ഡോളര്‍ വീതം നല്കാന്‍ കഴിയുന്ന അത്ര സമ്ബന്നമാണ് മക്കാവു എന്നാണ് ഐ എം എഫിന്റെ പുതിയ റിപ്പോര്‍ട്ട്. 139,151 ഡോളര്‍ വീതമേ ഖത്തറിലെ പൗരന്മാര്‍ക്ക് ഉണ്ടാകൂ.

ചൈനയുടെ അധീനതയിലുള്ള ഈ നഗരം ലോകത്തിന്റെ ‘ഗാംബ്ലിങ് മെക്ക’ എന്നാണ് അറിയപ്പെടുന്നത്. ചൂതാട്ട കാസിനോകള്‍ക്കും സെക്‌സ് കേന്ദ്രങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ഇവിടം. കാസിനോകള്‍ക്ക് നിയമപ്രകാരം അനുമതി നല്‍കിയിട്ടുള്ള ചൈനയിലെ ഏക നഗരവും ഇതാണ്.

ഐ എം എഫ് റിപ്പോര്‍ട്ട് പ്രകാരം സമ്ബന്നമായ മറ്റു പ്രദേശങ്ങള്‍ ഇവയാണ്.

ലക്സംബര്‍ഗ് – 118,150 ഡോളര്‍

സിംഗപ്പൂര്‍ – 105,800

ബ്രൂണെ ദാറുസ്സലാം – 94,370

അയര്‍ലന്‍ഡ് – 87,870

നോര്‍വേ – 78,550

യു എ ഇ – 71,610

കുവൈറ്റ് – 70,930

ഹോങ്കോങ് – 70,350

മൊത്തം വാര്‍ഷിക ജി ഡി പി പങ്കു വച്ചാല്‍ ഓരോ പൗരനും കിട്ടുന്ന സാമ്ബത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഐ എം എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.