Capturing Business 360°

പുതുതലമുറ സിയാസുമായി മാരുതി സുസുക്കി; ബുക്കിംഗ് നെക്‌സയില്‍ ആരംഭിച്ചു

ന്യൂഏജ് ന്യൂസ്

ദില്ലി: മാരുതി സുസുക്കി പുതിയ പ്രീമിയം സെഡാന്‍ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പുതിയ മാരുതി സുസുക്കി സിയാസാണ് നെക്‌സ ഷോറൂമുകള്‍ വഴി പുറത്തിറങ്ങുക. പുതിയ സിയാസിന് വേണ്ടിയുള്ള ബുക്കിംഗ് ഇപ്പോള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച പുതിയ സിയാസിന്റെ മുന്‍ഭാഗത്തും, പിന്‍ഭാഗത്തുമാണ് പ്രധാന മാറ്റങ്ങള്‍. പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്, ടെയില്‍ലാംപ്, എല്‍ഇഡി ഡിആര്‍എല്ലും ഇതില്‍ ഉള്‍പ്പെടുന്നു. ആഗസ്റ്റ് ആറിന് പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന സിയാസിന്റെ ഇന്ത്യന്‍ വിപണിയിലെ രംഗപ്രവേശം പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.

11,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പല ഡീലര്‍ഷിപ്പുകളും പ്രീ ബുക്കിംഗിന് ഈടാക്കുന്നത്. പുതിയ സിയാസ് നേരത്തെ തന്നെ റോഡുകളില്‍ ടെസ്റ്റ് നടത്തുന്നത് വാഹനപ്രേമികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രീമിയം ഡിസൈനാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.