Capturing Business 360°

ആദ്യ പാദത്തിൽ യൂണിയന്‍ ബാങ്കിന് ലാഭം 130 കോടി രൂപ; കിട്ടാക്കടം 50,972 .64 കോടി രൂപയായി വര്‍ധിച്ചു

ന്യൂഏജ് ന്യൂസ്

പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഏപ്രില്‍ – ജൂണ്‍ ക്വാര്‍ട്ടറില്‍ 130 കോടി രൂപ ലാഭം നേടി. 2017ലെ ഇതേ കാലയളവിനെയപേക്ഷിച്ച്‌ ലാഭത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായി. 116.58 കോടി രൂപയായിരുന്നു കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തിലെ ലാഭം. 9567.69 കോടി രൂപയില്‍ നിന്ന് വരുമാനം 9908.76 കോടിയിലേക്ക് ഉയര്‍ന്നു. ഇതില്‍ 8700 .81 കോടി രൂപയും പലിശ ഇനത്തിലാണ്. ജൂണ്‍ മാസം അവസാനിക്കുമ്ബോള്‍ ബാങ്കിന്റെ കിട്ടാക്കടം 50,972 .64 കോടി രൂപയായി വര്‍ധിച്ചു.

പൊതുവെ പൊതുമേഖലാ ബാങ്കുകള്‍ ഭീമമായ നഷ്ടം നേരിടുമ്ബോഴാണ് യൂണിയന്‍ ബാങ്ക് ഈ നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ – ജൂണ്‍ ഘട്ടത്തില്‍ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.