Capturing Business 360°

ടാറ്റാ മോട്ടോഴ്സ് 2017-18ലെ സിഎസ്‌ആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി

മും​ബൈ: വാ​ഹ​നനി​ര്‍​മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ 2017-18 ലെ ​കോ​ര്‍​പ​റേ​റ്റ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത (സി​എ​സ്‌ആ​ര്‍) റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി. ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ (എ​സ്ഡി​ജി) അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 17 പ​ദ്ധ​തി​ക​ളി​ല്‍ 15 എ​ണ്ണ​വും ടാ​റ്റാ മോ​ട്ടോ​ഴ്സ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ജം​ഷ​ഡ്പു​രി​ല്‍ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി ടാ​റ്റാ മോ​ട്ടോ​ഴ്സ് വി​പു​ല​മാ​യ രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​സ്‍സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ പു​രോ​ഗ​തി​ക്കാ​യി ആ​ധാ​ര്‍, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കു ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി ആ​രോ​ഗ്, 28,078 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും 9,612 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പും ല​ഭ്യ​മാ​ക്കു​ന്ന വി​ദ്യാ​ധ​നം, ഓ​ട്ടോ​മോ​ട്ടീ​വ്, കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ നൈ​പു​ണ്യ​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ കൗ​ശ​ല്യ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും വ​സു​ന്ധ​ര തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ സി​എ​സ്‌ആ​ര്‍ പ​ട്ടി​ക​യി​ലു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍.