Capturing Business 360°

368 എന്‍.ബി.എഫ്.സികളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

ന്യൂഏജ് ന്യൂസ്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലത്ത് 368 നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ [എന്‍ ബി എഫ് സി] ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതിരുന്നതാണ് ഇതിനു കാരണം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റദ്ദാക്കിയതിനേക്കാള്‍ ഇരട്ടി ലൈസന്‍സുകളാണ് ഇക്കുറി റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മൊത്തം 11402 നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

സ്വന്തമായി രണ്ടു കോടി രൂപയുടെ ഫണ്ട് വേണമെന്ന നിബന്ധനയാണ് പല സ്ഥാപനങ്ങള്‍ക്കും കഴിയാതെ പോയത്. ചില സ്ഥാപനങ്ങള്‍ ലൈസന്‍സ് സ്വമേധയാ സറണ്ടര്‍ ചെയ്യുകയായിരുന്നു.