Capturing Business 360°

ഇന്ത്യയില്‍ തൊഴില്‍ വളര്‍ച്ചയിൽ ഇടിവ്; ടെലികോം മേഖല 15 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

ഇന്ത്യയില്‍ തൊഴില്‍ വളര്‍ച്ച ഒരു ശതമാനം കുറഞ്ഞ് 6.6 ശതമാനമായതായി പഠന റിപ്പോര്‍ട്ട്. വലിയ കമ്ബനികള്‍ റിക്രൂട്ട്മെന്റ് നിരക്ക് കുറച്ചതാണ് തൊഴില്‍ മേഖലയിലെ വളര്‍ച്ച കുറയാന്‍ കാരണമെന്നും കെയര്‍ റേറ്റിംഗ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 – 17 കാലഘട്ടത്തില്‍ തൊഴില്‍ വളര്‍ച്ച 7.7 ശതമാനമായിരുന്നു. പ്രധാനമായും 50 മുതല്‍ 100 ​​കോടി വരെയും 100 മുതല്‍ 250 കോടി വരെയും 500 മുതല്‍ 1000 കോടി വരെയും വിറ്റുവരവുളള കമ്ബനികളില്‍ തൊഴില്‍ വളര്‍ച്ച വളരെ കുറവാണ്.

എന്നാല്‍ 1000 കോടി രൂപയ്ക്ക മുകളില്‍ വിറ്റുവരവുള്ള വന്‍കിട കമ്ബനികളില്‍ ശക്തമായ തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇന്ത്യയില്‍ ഷിപ്പിംഗ്, മാദ്ധ്യമ വിനോദ മേഖല, രാസവസ്തുക്കള്‍, ഇലക്‌ട്രിക്കല്‍, ഇരുമ്ബ്, ഉരുക്ക്, ഡയമണ്ട് തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ തൊഴില്‍ മേഖലയില്‍ കാര്യമായ പുരോഗതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ടെലികോം മേഖലയില്‍ വളര്‍ച്ച കുറവാണെങ്കില്‍ നിരവധി പേര്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിച്ചതായാണ് വിവരം. 15 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.