Capturing Business 360°

ഓഹരിവിപണിയിലെ ഒരാഴ്ച: മുൻനിരയിലെ 5 കമ്പനികളുടെ മൂല്യത്തിൽ കഴിഞ്ഞ ആഴ്ച ഉണ്ടായത് 77800 കോടി രൂപയുടെവർദ്ധനവ്; റിലയൻസിന്റെ വിപണി മൂല്യത്തിലെ വർദ്ധനവ് 30,010.92 കോടി

ന്യൂഏജ് ന്യൂസ്

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിലെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ വൻ വർധന. വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ 10 കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ മൂല്യത്തിൽ മാത്രം കഴിഞ്ഞ ആഴ്ച ഉണ്ടായത് 77,784.85 കോടി രൂപയുടെ ഉയർച്ച. ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എസ്ബിഐ എന്നിവയാണ് മുന്നിൽ. റിലയൻസ് വിപണി മൂല്യത്തിൽ നേടിയത് 30,010.92 കോടി രൂപയുടെ വർധനയാണ്. ടിസിഎസിന്റെ മൂല്യം 13112 കോടിയും എസ്ബിഐ യുടേത് 10709 കോടിയും ഉയർന്നു. വിപണി മൂല്യത്തിൽ ഒന്നാമത് ടിസിഎസാണ്.