Capturing Business 360°

ഫേസ്‌ബുക്കിൽ തരംഗമാകാൻ ഇനി വീഡിയോ ഗെയിമുകളും; വിവിധ ഗെയിം നിർമാതാക്കളുമായി ചർച്ച തുടങ്ങി കമ്പനി

ന്യൂഏജ് ന്യൂസ്

കാലിഫോർണിയ: മൊബൈൽ ഗെയിമിങ്ങിനായി പ്രത്യേകം ആപ്ലിക്കേഷൻ ഇല്ലാതെ നിങ്ങളുടെ  പ്രിയപ്പെട്ട ഗെയിമിന്റെ ഫെയ‌്സ്ബുക്ക് പേജ് ലൈക്ക് ചെയ്‌താൽ ഇനി ഗെയിം കളിക്കാം. ന്യൂസ്  ഫീഡ്‌സിനൊപ്പം ഓൺലൈനായി ഗെയിം കളിക്കാനുള്ള രസികൻ അപ്ഡേറ്റുമായാണ് ഫെയ‌്സ്ബുക്ക് ഇനി അവതരിക്കുക. ഇത്തരത്തിലുള്ള ഫേസ്‌ബുക്ക് വീഡിയോ ഗെയിമിങ‌് ഫീച്ചർ ഉടനെ പുറത്തിറങ്ങുമെന്നാണ് വിവരം. വീഡിയോ ഗെയിമിങ‌് നിർമാതാക്കളെ മാത്രമല്ല ഗെയിമിൽ  ലഹരിമൂത്ത ലക്ഷക്കണക്കിന് ആരാധകരെയും ഗെയിമിങ‌് ഫീച്ചർ നന്നായി ആകർഷിക്കുമെന്ന‌് ഉറപ്പ്.  വിവിധ ഗെയിമുകളുടെ പേജ്  ലൈക് ചെയ്യുകയോ ഫോളോ ചെയ്യുകയോ ചെയ്‌താൽ  ഗെയിമുകൾ  ലൈവായി നിങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ ഗെയിം കളിച്ച് മുന്നോട്ടുപോകാം. വിവിധ ഗെയിം നിർമാതാക്കളുമായി ഇതിനോടകം ഫെയ‌്സ്ബുക്ക് ചർച്ച നടത്തിക്കഴിഞ്ഞു.