Capturing Business 360°

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഒാഹരി വിഭജിക്കുന്നു; ഒാഹരി ഉടമകൾക്കായി 60 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ പുറത്തിറക്കാനും പദ്ധതി

ന്യൂഏജ് ന്യൂസ്

മുംബൈ: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഒാഹരി വിഭജിക്കുമെന്ന് ചെയർമാൻ നുസ് ലി വാഡിയ. കൂടാതെ ബോണസ് കടപ്പത്രങ്ങളും പുറത്തിറക്കും. അടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. 60 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് ഒാഹരി ഉടമകൾക്ക് നൽകുമെന്നും നുസ് ലി വാഡിയ പറഞ്ഞു. ഇതിനായി 1000 കോടി രൂപ ചെലവഴികാണാൻ കമ്പനിയുടെ പദ്ധതി. താമസിയാതെ താൻ കമ്പനി ബോർഡിൽ നിന്ന് ഒഴിയുമെന്ന സൂചനയും നുസ് ലി വാഡിയ നൽകിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.