Capturing Business 360°

126ന് എതിരെ 325 വോട്ടോടെ അവിശ്വാസപ്രമേയം തള്ളി; പരിഷ്കാര നടപടികൾ തുടരാനുറച്ച് കേന്ദ്ര സർക്കാർ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം വോ​ട്ടി​നി​ട്ട് ത​ള്ളി. 126 ന് ​എ​തി​രെ 325 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലോ​ക്സ​ഭ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി​യ​ത്. 451 അം​ഗ​ങ്ങ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ​ര്‍​ക്കാ​രി​ന് 325 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​നു 126 വോ​ട്ടും ല​ഭി​ച്ചു.

പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട മറുപടി പ്രസംഗത്തിന് ശേഷമാണ് സ്പീക്കർ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിലേക്ക് പ്രവേശിച്ചത്.

അവിശ്വാസ പ്രമേയത്തെ മികച്ച രീതിയിൽ പരാജയപ്പെടുത്താൻ സാധിച്ചതോടെ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തീക പരിഷ്കാര നടപടികളുമായി ബിജെപി സർക്കാർ മുൻപോട്ട് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നയപരിപാടികൾ രാജ്യം കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്യുന്നു.