Capturing Business 360°

വാഹനങ്ങളുടെ തേര്‍ഡ്​ പാര്‍ട്ടി ഇന്‍ഷൂറന്‍സ്​ സംബന്ധിച്ച്‌​ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; കാറുകള്‍ക്ക് ​രണ്ട്​ വര്‍ഷത്തെ തേര്‍ഡ്​ പാര്‍ട്ടി ഇന്‍ഷുറന്‍സ്​ നിര്‍ബന്ധം, സെപ്​തംബര്‍​ മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കാറുകളുടെയും ബൈക്കുകളുടെയും​ തേര്‍ഡ്​ പാര്‍ട്ടി ഇന്‍ഷൂറന്‍സ്​ സംബന്ധിച്ച്‌​ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കാറുകള്‍ക്ക്​ രണ്ട്​ വര്‍ഷവും ബൈക്കുകള്‍ക്ക്​ അഞ്ച്​​ വര്‍ഷവും തേര്‍ഡ്​ പാര്‍ട്ടി ഇന്‍ഷൂറന്‍സില്ലാതെ വില്‍പ്പന നടത്താന്‍ പാടില്ലെന്നാണ്​ സുപ്രീംകോടതി ഉത്തരവ്. സെപ്​തംബര്‍ ഒന്ന്​ മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്നും​ കോടതി നിര്‍ദേശിച്ചു.