Capturing Business 360°

ഉയരുന്ന പണപ്പെരുപ്പ നിരക്കും ഡോളറിന്റെ ഡിമാന്റില്‍ ഉണ്ടായ വര്‍ദ്ധനവും തിരിച്ചടിയായി; രൂപയുടെ മൂല്യത്തില്‍ ഇന്ന് സംഭവിച്ചത് വന്‍ തകര്‍ച്ച, ഡോളറിന്റെ വില സര്‍വകാല റെക്കോർഡിൽ

ന്യൂഏജ് ന്യൂസ്

ഡൽഹി : രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ആഴ്ചകളായി തുടരുന്ന വിലയിടിവ് ഇന്ന് രൂക്ഷമായി.ഇന്ന് രാവിലെ ഒരു ഡോളറിന്റെ വില സര്‍വകാല റെക്കോഡ് നിലവാരത്തിലെത്തി.വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍‌ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.13 എന്ന നിലയിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച.

തിങ്കളാഴ്ച രാവിലെ 69.20 / 0750 എന്ന നിരക്കിലാണ് രൂപയുടെ വിലയിടിവ് ഉണ്ടായിരുന്നത്. വിനിമയ നിരക്കില്‍ വന്‍ ഇടിവ് നേരിടുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യും വ്യക്തമാക്കിയിരുന്നു. ഉയരുന്ന പണപ്പെരുപ്പ നിരക്കും ഡോളറിന്റെ ഡിമാന്റില്‍ ഉണ്ടായ വര്‍ദ്ധനയുമാണ് ഇതിനു കാരണമായത്.

ജൂണില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .77 ശതമാനമായി ഉയര്‍ന്നിരുന്നു.ജൂണ്‍ 28 നു രേഖപ്പെടുത്തിയ 69 .10 രൂപയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.