Capturing Business 360°

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഇ​ട​പാ​ടി​ല്‍ ഗുരുതര ആരോപണവുമായി കോൺഗ്രസ്; ‘സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു പ​റ​യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മൈ​ക്കി​ളി​നെ നി​ര്‍​ബ​ന്ധി​ച്ചു’, അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ മ​ലി​ന​മാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആരോപണം

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു പ​റ​യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മൈ​ക്കി​ളി​നെ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ മ​ലി​ന​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

ക്രി​സ്റ്റ്യ​ന്‍ മൈ​ക്കി​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ കേ​ന്ദ്ര​വും ഏ​ജ​ന്‍​സി​ക​ളും സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ല്‍ ഒ​പ്പി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജെ​വാ​ല ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്കു​നേ​രെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ന്ത്യ ച​രി​ത്ര​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​വി​ഐ​പി​ക​ള്‍​ക്കാ​യി ആം​ഗ്ലോ-​ഇ​റ്റാ​ലി​യ​ന്‍ ക​ന്പ​നി​യാ​യ അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡി​ല്‍​നി​ന്നു 12 അ​ത്യാ​ധു​നി​ക ഹെ​ലി​ക്കോ​പ്റ്റ​റു​ക​ള്‍ 3,727 കോ​ടി രൂ​പ​യ്ക്കു വാ​ങ്ങാ​നു​ള്ള ഇ​ട​പാ​ടി​ല്‍ സ​ര്‍​ക്കാ​രി​നു 2,666 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണു കേ​സ്. തു​ക പെ​രു​പ്പി​ച്ചു കാ​ണി​ക്കാ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും വ്യോ​മ​സേ​നാ മു​ന്‍ ത​ല​വ​ന്‍ എ​സ്.​പി.​ത്യാ​ഗി ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 452 കോ​ടി​യോ​ളം രൂ​പ കൈ​ക്കൂ​ലി ന​ല്‍​കി​യി​രു​ന്നെ​ന്നും സി​ബി​ഐ ക​ണ്ടെ​ത്തി.