Capturing Business 360°

പുതിയ നിറങ്ങളില്‍ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എസ് എത്തുന്നു

ന്യൂഏജ് ന്യൂസ്

ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എസ് 2 പുതിയ നിറങ്ങളില്‍ വിപണിയില്‍. ക്രിസ്റ്റല്‍ വൈറ്റ്, മാറ്റ് ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിപണിയില്‍ ട്രയംഫ് എത്തിയിരിക്കുന്നത്. കരുത്തിനെയും ഊര്‍ജത്തെയും ടോര്‍ക്കിനെയും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എസ് എന്ന് കമ്ബനി അവകാശപ്പെടുന്നുണ്ട്.

സ്ട്രീറ്റ് ട്രിപ്പിള്‍ 765 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ഡേടോണാ എന്‍ജിനില്‍നിന്നാണ്. 11,250 ആര്‍പിഎമ്മില്‍ 73 എന്‍എം ടോര്‍ക് ആണ്. ഡല്‍ഹി എക്സ് ഷോറൂം വില 11.3 ലക്ഷം രൂപയാണ്. ക്രാങ്ക്, പിസ്റ്റണ്‍സ്, നികാസില്‍ പ്ളേറ്റ്ചെയ്ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ് സ്ട്രോക് എന്നിവയും ശ്രദ്ധേയമാണ്.

രണ്ട് റൈഡിങ്ങ് മോഡ്‌സ് ആണ് സ്ട്രീറ്റ് ട്രിപ്പിനുള്ളത്. റോഡ് ആന്‍ഡ് റെയിന്‍, ഓണ്‍-ബോര്‍ഡ് കമ്ബ്യൂട്ടറില്‍ സ്പീഡോമീറ്റര്‍, റെവ് കൗണ്ടര്‍ റൈഡിങ്ങ് മോഡ് സിംബള്‍, ഗിയര്‍ പൊസിഷന്‍ ഡിസ്‌പ്ലേ, ഫ്യൂവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയെല്ലാം മോഡലിലുണ്ട്.