Capturing Business 360°

കോ​ടി​ക​ള്‍ വെ​ട്ടി​ച്ചു രാ​ജ്യം വി​ടു​ന്ന​വ​ര്‍ക്ക് പണി വരുന്നു; രാ​ജ്യം വി​ട്ട കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തി​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി, സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ളു​ടെ സ്വ​ത്തു​ക​ള്‍ വി​റ്റ് ക​ടം വീ​ട്ടു​ന്ന​തിന് ബില്ലിൽ വ്യവസ്ഥ, സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ക​ടു​പ്പിച്ചത് രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ത​ട്ടി​പ്പ് പെരുകുന്ന സാ​ഹ​ച​ര്യ​ത്തിൽ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തി​നു​ള്ള ബി​ല്ല് (ഫ്യൂ​ജി​റ്റീ​വ് എ​ക്ക​ണോ​മി​ക്സ് ഒ​ഫെ​ന്‍​ഡേ​ഴ്സ് ബി​ല്‍ 2018) ലോ​ക്സ​ഭ പാ​സാ​ക്കി. ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​ക​രു​തെ​ന്ന എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ ആ​വ​ശ്യം വോ​ട്ടി​നി​ട്ടു ത​ള്ളി​യാ​ണ് പാ​സാ​ക്കി​യ​ത്.

കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ടു​ന്ന സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ളു​ടെ സ്വ​ത്തു​ക​ള്‍ വി​റ്റ് ക​ടം വീ​ട്ടു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് ഫ്യൂ​ജി​റ്റീ​വ് ഇ​ക്ക​ണോ​മി​ക് ഒ​ഫെ​ന്‍​ഡേ​ഴ്സ് ബി​ല്ല്. നൂ​റ് കോ​ടി​യി​ല​ധി​കം വീ​ട്ടാ​ത്ത ക​ട​മു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ലും ഈ ​നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. നേ​ര​ത്തെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് ഈ ​ബി​ല്ല്.

രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ സാമ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കി​യ​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് 12, 700 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യും ബ​ന്ധു മെ​ഹു​ല്‍ ചോ​ക്സി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​ത്.