Capturing Business 360°

ലുലു ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ പ്രവർത്തനം ആരംഭിക്കുന്നു; ഒരുങ്ങുന്നത് 2,20,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള ഷോപ്പിംഗ് വിസ്മയം

ന്യൂഏജ് ന്യൂസ്

റിയാദ്; ലുലു ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്നു റിയാദില്‍ ആരംഭിക്കും. ഗ്രൂപ്പിന്‍റെ നൂറ്റന്‍പതാമത്തെയും സൗദിയിലെ പതിമൂന്നാമത്തെയും ശാഖയാണിത്. യര്‍മൂകിലെ അത്യഫ് മാളില്‍ സജ്ജമാക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റിന് 2,20,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുണ്ട്.

ഗ്രൂപ്പിന്‍റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല് പിന്നിടുമ്ബോള്‍ ആഗോളതലത്തില്‍ ലുലുവിന്‍റെ സാന്നിധ്യം ഒന്നുകൂടി ശക്തമാവുകയാണ്. യുഎഇ, സൗദി അറേബ്യ അടക്കം മധ്യപൂര്‍വദേശത്തെ പത്തു രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലുലു ശൃംഖലകളുണ്ട്. രണ്ടു മാസത്തിനകം തബൂക്ക്, ദമാം എന്നിവിടങ്ങളില്‍ രണ്ടു ശാഖകള്‍കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു