Capturing Business 360°

ദേസ്സി കപ്പ ദുബൈയിൽ പുതിയ 5 ഔട്ട്ലെറ്റുകൾ തുറക്കുന്നു; കരാമ ഔട്ട്ലെറ്റ് ഉദ്ഘാടനം 19ന്

ദുബൈ: പ്രമുഖ ഫുഡ്-ബീവറേജ് ഔട്ട്ലെറ്റ് ശൃംഖലയായ ദേസ്സി കപ്പ ദുബൈയിൽ പുതിയ 5 ഔട്ട്ലെറ്റുകൾ തുറക്കുന്നു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇതോടെ ദുബൈയിൽ 7 ഔട്ട്ലെറ്റുകളാവും. കരാമയിലെ ഔട്ട്ലെറ്റ് ജൂലൈ 19ന് റേഡിയോ അവതാരകനും സിനിമാതാരവുമായ മിഥുൻ രമേഷ് ഉദ്ഘാടനം ചെയ്യും.

മിഡിൽ ഈസ്റ്റിൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ദേസ്സി കപ്പ ദുബൈയിൽ രണ്ട് ഔട്ട്ലെറ്റുകൾ തുറന്നത്. കേരളത്തിലും ബെംഗളൂരു, മുംബൈ, ഹൈദരാബാദ് നഗരങ്ങളിലുമായി ദേസ്സി കപ്പയുടെ എൺപതിലധികം ഔട്ട്ലെറ്റുകൾ ഇന്ത്യയിലുണ്ട്.

വരും മാസങ്ങളിൽ കേരളത്തിലും മറ്റ് ഇന്ത്യൻ നഗരങ്ങളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് പ്രൊമോട്ടർമാർ അറിയിച്ചു.

One thought on “ദേസ്സി കപ്പ ദുബൈയിൽ പുതിയ 5 ഔട്ട്ലെറ്റുകൾ തുറക്കുന്നു; കരാമ ഔട്ട്ലെറ്റ് ഉദ്ഘാടനം 19ന്

Comments are closed.