Capturing Business 360°

ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസത്തിന് വേദിയായി ആകാശം; ജൂലൈ 13ന് പറന്നത് 2,05,468 വിമാനങ്ങൾ, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങൾ

ന്യൂഏജ് ന്യൂസ്

നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അത് ഏറെ ആശങ്ക ജനിപ്പിക്കുന്നതുമാണ്. റോഡുകളില്‍ മാത്രമല്ല, ആകാശത്തു നില വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസത്തിന് ആകാശം വേദിയായി.

ജൂലൈ 13 ന് 24 മണിക്കൂറിനിടെ 2,05,468 വിമാനങ്ങളാണ് പറന്നത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണിത്. 2,02,157 വിമാനങ്ങള്‍ പറന്നതാണ് ഇതിനു മുമ്ബത്തെ ഏറ്റവും തിരക്കേറിയ ദിനം. 2006 മുതല്‍ വ്യോമ നിരീക്ഷണം ആരംഭിച്ച ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റാണ് ഫ്‌ളൈറ്റ് റഡാര്‍24. ഓഗസ്റ്റ് മാസമാണ് ഏറ്റവും തിരക്കേറിയ സമയമെന്നാണ് നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ പറന്ന വിമാനങ്ങള്‍ മഞ്ഞ നിറത്തിലുള്ള ബിന്ദുക്കളുടെ കൂട്ടമായി രേഖപ്പെടുത്തിയിട്ടുള്ള ഫ്‌ളൈറ്റ് റഡാര്‍24 ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.