Capturing Business 360°

‘ഷവോമി’ യുടെ പുത്തന്‍ മോഡലുകള്‍ 24ന് അവതരിപ്പിച്ചേക്കും; ആവേശത്തോടെ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍

ന്യൂഏജ് ന്യൂസ്

ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പുത്തന്‍ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ 24ന്​ മാഡ്രിഡില്‍ നടക്കുന്ന പരിപാടിയില്‍ വെച്ചാവും ഷവോമി പുതിയ സ്​മാര്‍ട്ട്​ഫോണുകള്‍ പുറത്തിറക്കുക.

എം.ഐ എ2, എം.ഐ എ2 ലൈറ്റ്​ എന്നിവയാണ്​ ഷ​വോമിയുടെ പുതുതായി പുറത്തിറങ്ങുന്ന സ്​മാര്‍ട്ട്​ഫോണുകള്‍. ഇതില്‍ എ2വി​​​ന്റെ വരവിനെ കുറിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നുവെങ്കിലും എ2ലൈറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായാണ്​​ പുറത്ത്​ വരുന്നത്​. ഇരു സ്​മാര്‍ട്ട്​ഫോണുകളും ഒരു പോളിഷ്​ റീടെയില്‍ വെബ്​സൈറ്റില്‍ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

ഷവോമിയുടെ മിഡ്​ റേഞ്ച്​ സ്​മാര്‍ട്ട്​ ഫോണുകളാണ്​ എം.ഐ എ2വും, എ2 ലൈറ്റും. റെഡ്​ മീ 6 പ്രോയോട്​ സമാനമായ ഫീച്ചറുകളുള്ള ഫോണാണ്​ ലൈറ്റ്​. 5.99 ഇഞ്ചി​​​ന്റെ ഡിസ്​പ്ലേ തന്നെയാവും ഷ​വോമി ലൈറ്റിലും ഉപയോഗിക്കുക. 4,000 എം.എ.എച്ച്‌​ ബാറ്ററി, 4 ജി.ബി 64 ജി.ബി സ്​റ്റോറേജ്​ എന്നിവയാണ്​ മറ്റ്​ പ്രധാന സവിശേഷതകള്‍.

12,5 മെഗാപിക്​സലുകളുടെ ഇരട്ട പിന്‍കാമറയാണ്​ ​എം.ഐ.എ2 ലൈറ്റിന്​ ഉണ്ടാവുക. 5 മെഗാപിക്സലിന്റേതാവും മുന്‍ ക്യാമറ. ലൈറ്റി​​ന്റെ 62 ജി.ബി വേരിയന്‍റിന്​ ഏകദേശം 18,400 രൂപയായിരിക്കും വില. ഫുള്‍ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേയുമായിട്ടായിരിക്കും എം.ഐ എ2 വിപണിയിലെത്തുക. 4 ജി.ബി റാമില്‍ 32,64,128 ജി.ബി സ്​റ്റോറേജുകളില്‍ ​ഷവോമിയുടെ പുതിയ​ ഫോണെത്തും.